Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Venesuvelan Lobbying

America

വെ​ന​സു​വേ​ല​ൻ ലോ​ബിംഗ് വിവാദം : മു​ൻ യു​എ​സ് കോ​ണ്‍​ഗ്രസ് അംഗം ഡേ​വി​ഡ് റി​വേ​ര​ക്ക് 10 വ​ർ​ഷം ജ​യി​ലു ശി​ക്ഷ

 

ഫ്ലോ​റി​ഡ: വെ​ന​സു​വേ​ല​ൻ സ​ർ​ക്കാ​രി​നാ​യി ര​ഹ​സ്യ​മാ​യി ലോ​ബി​യിം​ഗ് ന​ട​ത്തി​യ കേ​സി​ൽ ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള മു​ൻ യുഎ​സ് കോ​ൺ​ഗ്ര​സ് അം​ഗ​വും റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​വു​മാ​യ ഡേ​വി​ഡ് റി​വേ​ര​യ്ക്ക് 10 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. ​മി​യാ​മി ഫെ​ഡ​റ​ൽ ജ​ഡ്ജി മെ​ലി​സ ഡാ​മി​യ​ൻ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ആ​ദ്യ ട്രം​പ് ഭ​ര​ണ​കാ​ല​ത്ത് നി​ക്കോ​ളാ​സ് മ​ഡു​റോ സ​ർ​ക്കാ​രി​നു​വേ​ണ്ടി 50 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ ലോ​ബി​യിം​ഗ് ക്യാ​ന്പയിൻ ര​ഹ​സ്യ​മാ​യി ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

ഡേ​വി​ഡ് റി​വേ​ര (61), മി​യാ​മി മു​ൻ കോ​ൺ​ഗ്ര​സ് അം​ഗ​വും സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തു​മാ​ണ്.

വെ​ന​സ്വേ​ല​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡെ​ൽ​സി റോ​ഡ്രി​ഗ​സി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം യുഎ​സും വെ​ന​സ്വേ​ല​യും ത​മ്മി​ലു​ള്ള ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ൻ റി​വേ​ര ഇ​ട​പെ​ട്ടു.​ മാ​ർ​ക്കോ റൂ​ബി​യോ, മു​ൻ അ​റ്റോ​ർ​ണി ജ​ന​റ​ൽ പീ​റ്റ് സെ​ഷ​ൻ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ സു​ഹൃ​ത്തു​ക്ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ഇ​വ​ർ ര​ഹ​സ്യ​മാ​യി ശ്ര​മി​ച്ചു.

വ​ൻ​തു​ക പ്ര​തി​ഫ​ലം വാ​ങ്ങി​യ പ്ര​തി വി​ദേ​ശ ലോ​ബി​യിം​ഗ് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി കോ​ട​തി ക​ണ്ടെ​ത്തി.​ ശി​ക്ഷാ​വി​ധി​ക്ക് പി​ന്നാ​ലെ റി​വേ​ര​യു​ടെ അ​ഭി​ഭാ​ഷ​ക​ർ പ്ര​സി​ഡ​ൻ​ഷ്യ​ൽ മാ​പ്പി​നാ​യി അ​പേ​ക്ഷ ന​ൽ​കു​ക​യും അ​പ്പീ​ൽ പോ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up